പങ്കജ് ഉധാസ്വിടവാങ്ങി
മുംബൈ:
ഇന്ത്യൻ സംഗീതത്തിന് ആസ്വാദകരെ സൃഷ്ടിച്ച ഗസൽമാന്ത്രികൻ പങ്കജ് ഉധാസ് (72) വിടവാങ്ങി. തിങ്കളാഴ്ച രാവിലെ 11ന് മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെക്കാലം ഗസൽ സംഗീത ലോകത്ത് നിറ സാന്നിധ്യമായിരുന്നു പങ്കജ്. 1951മേയ് 17 ന് ഗുജറാത്തിലെ ജോത്പൂരിൽ കേശഭായ് ഉധാസിന്റേയും ജിതുബെൻ ദമ്പതികളുടേയും മകനായി ജനിച്ചു. 1980 ൽ പുറത്തുവന്ന ആദ്യ ഗസൽ ആൽബമായ ആഹത് മുതൽ 1986ൽ വന്ന ആഫ്രീൻ വരെ ആറു ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങ ൾ അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ഫരീദ ഉധാസ്.മക്കൾ:നയാബ്, രേവ.