കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ എസ് സി, എസ്ടി ക്കാർക് സൗജന്യ പരിശീലനം
തിരുവനന്തപുരം:
എസ് സി, എസ് ടി വിദ്യാർഥികൾക്ക് കെ എസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ സൗജന്യ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി പദ്ധതി രേഖ സമർപ്പിക്കാൻ അതത് വകുപ്പ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി.ആദ്യ ഡ്രൈവിങ് സ്കൂൾ ആനയറ സ്വിഫ്റ്റ് കാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡ് നിയമങ്ങൾ അറിയാത്തതും ഓടിക്കുന്ന വാഹനത്തെപ്പറ്റി ധാരണയില്ലാത്തതും കാരണം ഒരു ജീവനും നഷ്ടമാകരുത്. പരിശീലകർ കെഎസ്ആർടിസി ഡ്രൈവർമാർ തന്നെയാണ്. ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷനായി.