പൊലീസ് മേധാവിയുടെ കാലാവധി നീട്ടി
തിരുവനന്തപുരം:
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സേവന കാലാവധി നീട്ടാൻ മന്ത്രി സഭായോഗം തീരുമാനിച്ചു .അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതൽ രണ്ടു വർഷമായാണ് കാലാവധി നിശ്ചയിച്ചത്. 2024 ജൂലൈ 31 ന് വിരമിക്കേണ്ടതിനാലാണ് കാലാവധി നീട്ടിയത്.ഇതോടെ 2025 ജൂൺ വരെ തുടരാനാകും.