മറിയം ഷെറീഫ് പഞ്ചാബ് മുഖ്യമന്ത്രി
ലാഹോർ:
പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎം എൽഎൽ ) സീനിയർ വൈസ് പ്രസിഡന്റും മുൻപ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളുമായ മറിയം ഷെറീഫ് (50)പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് മറിയം ഷെറീഫ്. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് പിന്തുണക്കുന്ന സുന്നി ഇത്തിഹാദ് കൗൺസിലിന്റെ റാണ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. പിടിഐയും എസ്ഐ സിയും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും മറിയം ഷെരീഫ് വാർത്താ ലേഖകരോട് പറഞ്ഞു.