രാജ്യാന്തര ഉച്ചകോടിയിൽ 1000 പദ്ധതികൾ
തിരുവനന്തപുരം:
കായിക ഉച്ചകോടിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകിയ 1000 പദ്ധതികളുടെ സമർപ്പണം നടന്നു. കായിക പദ്ധതികളുടെ വിഹിതം കണ്ടെത്താൻ പഞ്ചായത്തുകൾക്ക് മാർഗ നിർദ്ദേശം നൽകും. 1000 പേർക്ക് ആഴ്ചയിൽ 10 മണിക്കൂർ വീതം പഞ്ചായത്ത് തലത്തിൽ ജോലി നൽകാനാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി, ഗ്രൂപ്പ് മീരാൻ, സ്കോർ ലൈൻ സ്പോർട്സ് 800 കോടി, ലോർഡ്സ് സ്പോർട്സ് സിറ്റി 650 കോടി, പ്രീമിയർ ഗ്രൂപ്പ് 450 കോടി, നോ സ്കോപ് ഗെയിമിങ് 350 കോടി, തേർട്ടീൻത് ഫാണ്ടേഷൻ 300 കോടി എന്നിങ്ങനെയാണ് കായിക ഉച്ചകോടിയിലെ നിക്ഷേപ പദ്ധതികൾ. 19 പദ്ധതികളിലായി 5000 കോടി രൂപയുടെ നിക്ഷേപം കായിക രംഗത്ത് വലിയ മാറ്റത്തിന് തുടക്കമാകും.

