ശുക്രയാൻ 2028 ൽ

ന്യൂഡൽഹി:
ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒ യുടെ ആദ്യ ശുക്രയാൻ ഭൗത്യം 2028ൽ നടക്കുമെന്ന് അഹമ്മദാബാദ് സ്പേയ്സ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു. പേടകം ശുക്രനിൽ ഇറങ്ങാതെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1236 കോടി രൂപയുടെ ഭൗത്യത്തിന് നേരത്തെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ചന്ദ്രനിലെ മണ്ണും പാറയും ശേഖരിച്ച് തിരിച്ചെത്തുന്ന ചന്ദ്രയാൻ നാല് ഭൗത്യത്തിനുള്ള ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിലേഷ് ദേശായി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2025ഓടെ യാഥർഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.