ശ്രീജേഷ് നാലാം ഒളിമ്പിക്സിന്
ന്യൂഡൽഹി:
മലയാളിയായ പി ആർ ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറാകും. എറണാകുളം സ്വദേശിയുടെ നാലാം ഒളിമ്പിക്സാണിത്. ഹർമൻ പ്രീത് സിങ്ങാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റൻ. ഹാർദ്ദിക് സിങ് വൈസ് ക്യാപ്റ്റനാണ്. നിലവിലെ ചാമ്പ്യൻമാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലാൻഡ്, അയർലൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ.ജൂലൈ 27 ന് ന്യൂസിലൻഡുമായാണ് ആദ്യ കളി. ഒളിമ്പിക്സിൽ എട്ട് സ്വർണ്ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവുമാണ് പുരുഷ ഹോക്കി ടീമിന്റെ സമ്പാദ്യം. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ വെങ്കലമായിരുന്നു.