സഹകരണ ബാങ്കുകളിൽ 207 ഒഴിവ്

സഹകരണ ബാങ്ക്/ സംഘങ്ങളിൽ വിവിധ തസ്തികകളിലെ 207 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക് / കാഷ്യർ പാലക്കാട് ജില്ല – 46, എറണാകുളം – 39, തൃശൂർ – 23, മലപ്പുറം – 2, കോഴിക്കോട് – 15, കണ്ണൂർ – 10, കോട്ടയം – 9, തിരുവനന്തപുരം – 6, കൊല്ലം – 5, ആലപ്പുഴ -4, വയനാട്-4, ഇടുക്കി – 3, കാസർകോഡ് – 2, പത്തനംതിട്ട – 1 എന്നിങ്ങനെയാണ് ഒഴിവുകൾ. മുഴുവൻ തസ്തികകളിലേക്കും ഓൺലൈനിൽ അപേക്ഷിക്കണം.www.cseb.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.