പുതിയ റേഷൻ കാർഡുകാർ കാസ്പിന് പുറത്ത്

തിരുവനന്തപുരം:
സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നൽകാത്തതിനാൽ പുതിയ റേഷൻകാർഡു ടമകളെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്)ചേർക്കാനാകുന്നില്ല. 2018നു ശേഷം അനുവദിച്ച റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവർക്കാണ് പദ്ധതിയിൽ ചേരാനാകാത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസും കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. വർഷം 1500 കോടി രുപ ചെലവുവരുന്ന പദ്ധതിക്ക് കേന്ദ്ര സഹായമായി 150 കോടിയോളം രൂപ മാത്രമാണ് ലഭിക്കുന്നത്. ബാക്കി തുകമുഴുവൻ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 42 ലക്ഷം കുടുംബങ്ങളാണ് നിലവിൽ പദ്ധതിയിലുള്ളത്. ഒരു കുടുംബത്തിന് വിഹിതം കണക്കാക്കിയിരിക്കുന്നത് 1052 രൂപയാണ്.