അബ്ദുൾ റഹീമിന് 20 വർഷം തടവ്
ഫറോക്ക്:
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ. പൊതു അവകാശ നിയമപ്രകാരമാണ് ശിക്ഷ. 19 വർഷമായി ജയിലിലുള്ള റഹീമിന് അടുത്ത വർഷം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാം. തിങ്കളാഴ്ച രാവിലെ സിറ്റിങ്ങിൽ റഹീമും,പ്രതിഭാഗം അഭിഭാഷകരും,ഇന്ത്യൻ എംബസി പ്രതിനിധിയും,റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയും പങ്കെടുത്തു. ശിക്ഷായിളവിനായി അപ്പീൽ നൽകേണ്ടതില്ലെന്ന് റഹീം അറിയിച്ചു.