ആദായനികുതി റിട്ടേൺ: സമയപരിധി സെപ്തംബർ 15 വരെ നീട്ടി
2024-25 സാമ്പത്തിക വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജൂലൈ 31ൽ നിന്ന് സെപ്തംബർ 15 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ച ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് തീരുമാനം കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികളും ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ല