തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ചിറയിൻകീഴ് വക്കത്താണ് സംഭവം. വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂർ പൊലീസിനെ വിവരമറിയിച്ചത്. കടബാധ്യത ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530