ദേശീയ ഗയിംസ് : ഉദ്ഘാടനം 28 ന്
ഡെറാഡൂൺ:
ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസ് ഉദ്ഘാടനം 28 ന് ആണെങ്കിലും മത്സരങ്ങൾ ഇന്ന് തുടങ്ങും. നീന്തൽ,സൈക്ലിങ്, ഓട്ടം എന്നീ മൂന്നിന് ങ്ങൾ ചേർന്ന ട്രയാത് ലൺ 30 വരെയാണ്. ഫെബ്രുവരി 14 വരെ നീളുന്ന 38-ാമത് ഗെയിംസിൽ 34 ഇനങ്ങളിലാണ് മത്സരം. പതിനായിരത്തോളം കായികതാരങ്ങൾ അണിനിരക്കും. ബാക്കി എല്ലാ ഇനങ്ങളും ഉദ്ഘാടനത്തിനു ശേഷമാണ്. ബാസ്കറ്റ് ബോളും ഖോഖൊയുമാണ് ഉദ്ഘാടന ദിവസമുള്ളത്. ഫുട്ബോൾ 29 നും അത്ലറ്റിക്സ് ഫെബ്രുവരി എട്ടിനുമാണ് ആരംഭിക്കുക.അഞ്ച് ദിവസമാണ് അത്ലറ്റിക്സ്.