മുംബൈ ഒന്നാമത്
ബംഗളുരു:
വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് ഒന്നാമതെത്തി. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. മുംബൈയ്ക്ക് നാലു കളിയിൽ മൂന്ന് ജയമായി. സ്കോർ: യുപി 142/9,മുംബൈ 143/2 (17). ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ നാറ്റ് സ്കീ സ്കീവർ ബ്രുന്റാണ് കളിയിലെ താരം. മൂന്ന് വിക്കറ്റെടുത്ത സ്കീവർ 75 റണ്ണുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഹെയ്ലി മാത്യൂസും (59) വിജയത്തിന് തുണയായി.