രാജ്യത്ത് കോവിഡ് ബാധിതർ 1000 കടന്നു
ന്യൂഡൽഹി:
രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ചത് 1010 പേർക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കാണിതു്. ഞായറാഴ്ച ഇത് 257 മാത്രമായിരുന്നു. കർണാടകത്തിലും മഹാരാഷ്ട്രയിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ബീഹാറിൽ ഈ വർഷത്തെ കോവിഡ് വാർത്ത സ്ഥിരീകരിച്ചു. ഡൽഹിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 100 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു.ഇതേ കാലയളവിൽ കേരളത്തിലും 430ഉം മഹാരാഷ്ട്രയിൽ 209 പേർക്കും രോഗം സ്ഥിരീകരിച്ചു.