റഷ്യ ആണവ മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
റഷ്യ ആണവ മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് സമീപം യുഎസിന് ആണവ അന്തർവാഹിനികളുണ്ടെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം.
“ലോകത്തിലെ ഏറ്റവും വലിയ ഒരു ആണവ അന്തർവാഹിനി അവരുടെ തീരത്ത് തന്നെ ഉണ്ടെന്ന് അവർക്കറിയാം. അതിനാല്‍ തന്നെ അത് 8,000 മൈൽ പോകില്ല. അവര്‍ ഞങ്ങളുമായി മത്സരത്തിനില്ല. ഞങ്ങള്‍ അവരുമായും മത്സരിക്കുന്നില്ല. ഞങ്ങൾ എപ്പോഴും മിസൈലുകൾ പരീക്ഷിക്കുന്നു. പുടിൻ അങ്ങനെ പറയുന്നത് ഉചിതമായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല” – ട്രംപ് പറഞ്ഞു.
