ആറുമാസത്തിനകം കെഎസ്ആർടിസി യിൽ കംപ്യൂട്ടർവൽക്കരണം
തിരുവനന്തപുരം:
കെഎസ്ആർടിസിയിലെ കംപ്യൂട്ടർവൽക്കരണം ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തൽസമയ ടിക്കറ്റിങ് ഉൾപ്പെടെ പൂർണമായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറും. ബസ്റ്റാൻഡുകളിൽ റെയിൽവെ മാതൃകയിൽ അനൗസ് മെന്റ് സംവിധാനവും ഉണ്ടാകും. ആർടിസി യുടെ വ്യാപാരസമുച്ചയങ്ങളിൽ ഒഴിഞ്ഞു കിടക്കുന കടമുറികൾ ഉടൻ വാടകയ്ക്ക് നൽകും. ടോയ്ലറ്റുകൾ സുലഭിന് കൈമാറും. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.