ഭൂമി തരം മാറ്റം വേഗത്തിൽ തീർപ്പാക്കും
തിരുവനന്തപുരം:
ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിലവിൽ 27 ആർഡിഒമാരോ സബ്കലക്ടർമാരോ കൈകാര്യം ചെയ്തിരുന്ന അപേക്ഷകൾ ജൂലൈ ഒന്നുമുതൽ 71 ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യാനാകുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു .നിലം എന്നത് ഭൂരേഖകളിൽ പുരയിടം എന്ന് നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി മാറ്റുന്നതാണ് ഭൂമി തരം മാറ്റൽ. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യു ഡിവിഷണൽ ഓഫീസർ എന്ന നിർവചനത്തിൽ ഡപ്യൂട്ടി കലക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ എന്ന ഭേദഗതി നിലവിൽ വന്നതോടെയാണിത്. ഓൺലൈൻ വഴി 4,25,215 ലക്ഷം അപേക്ഷ ലഭിച്ചതിൽ ബുധനാഴ്ചവരെ 1,78,620 അപേക്ഷ തീർപ്പാക്കി.