2.ഭരണിനക്ഷത്രം

 2.ഭരണിനക്ഷത്രം

ഭരണി നക്ഷത്രത്തെ കുറിച്ച്‌ അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം.


ജ്യോതിശാസ്ത്രപരമായി ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ രണ്ടാമത്തെ നക്ഷത്രം . മേടരാശിയിൽ സ്ഥിതിചെയ്യുന്നു . അടുപ്പുപോലെ മൂന്നു നക്ഷത്രങ്ങളായി ആകാശത്ത് കാണുന്നു .സാഹസ കൃത്യങ്ങൾക്കും ദാരുണകൃത്യങ്ങൾക്കും ശത്രുസംഹാര കൃത്യങ്ങൾക്കും കൃഷി കാര്യങ്ങൾക്കും ഉത്തമം .വന്ധ്യ നക്ഷത്രമായതിനാൽ ശുഭ കർമ്മങ്ങൾക്ക് വർജ്ജ്യമാണ്. ഭദ്രകാളി പൂജയ്ക്കു ഉത്തമമാണ് .
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കു വിദ്യാഗുണവും ഉന്നത തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളവരും ആയിരിക്കും .കൃഷി വ്യവസായം എന്നിവയിൽ താല്പര്യം ഉള്ളവരായും സുഖഭോഗികളും ആയിരിക്കും .ഭരണിനക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് സ്ത്രീകൾമൂലം ധന നഷ്ടത്തിനും മാനഹാനിക്കും സാധ്യതയുണ്ട് .ഇവർക്ക് പു ഭാഗ്യ നിറം രുഷ സന്താനങ്ങൾ കൂടുതലായിരിക്കും
ഭരണി നക്ഷത്രത്തിൽജനിച്ച സ്ത്രീകൾ പരിശ്രമ ശാലികളും തന്നിഷ്ടക്കാരികളും ഭർത്തൃ ഭക്തി കുറഞ്ഞവരും അതി സാമർഥ്യക്കാരികളും ആയിരിക്കും. ചിലർക്ക് കുടുംബ സുഖവും ഭർത്തൃ സുഖവും കുറവായിരിക്കും. ഭരണി നക്ഷത്രക്കാർക്ക് മിത്രങ്ങൾ ശത്രുക്കളാകാനുള്ള സാധ്യത കൂടുതലാണ്


പ്രതികൂല നക്ഷത്രങ്ങൾ


രോഹിണി, തിരുവാതിര, പൂയം ,വിശാഖം ,അനിഴം, കേട്ട എന്നീ നാളുകളിൽ ശുഭ കാര്യങ്ങൾ തുടങ്ങാൻ പാടില്ലാത്തതും ഈ നാളുകാരുമായുള്ള എല്ലാവിധ ഇടപാടുകളും ബന്ധങ്ങളും അശുഭകരമായിരിക്കും .
അനിഴവുമായി വേധവും മകയിരം,പൂയം, പൂരം,ചിത്തിര,അനിഴം,പൂരാടം,അവിട്ടം,ഉതൃട്ടാതി എന്നീ നക്ഷത്രങ്ങളുമായി മദ്ധ്യമ രജ്ജു ദോഷവും ഉള്ളതിനാൽ ഈ നാളുകാരുമായി വിവാഹത്തിന് ശുഭമല്ല .

.
ഭാഗ്യ നിറം

ചുവപ്പ് ,വെള്ള,ഇളം നീല


കൂറ്

മേടക്കൂർ

മൃഗ ഗണ പക്ഷി ദേവതകൾ

ദേവത -യമൻ
ഗണം- മനുഷ്യൻ
യോനി-പുരുഷൻ
മൃഗം-ആന
പക്ഷി-പുള്ള്
വൃക്ഷം-നെല്ലി
ഭൂതം-ഭൂമി

പക്ഷി, വൃക്ഷം ഇവയെ ഉപദ്രവിക്കാനോ നശിപ്പിക്കാനോ പാടില്ലായെന്ന്‌ പൂർവ്വ ഗുരുക്കന്മാർ പറയുന്നു.

അനുജന്മ നക്ഷത്രങ്ങൾ

പൂരം ,പൂരാടം

ധരിക്കാവുന്ന രത്‌നം

വജ്രം

ജന്മ നക്ഷത്ര ദശാ കാലങ്ങൾ


ദശാ നാഥൻ…. ശുക്രൻ
ശുക്രൻ ഇരുപത് വർഷം മാണെങ്കിലും ജനന സമയം അനുസരിച്ച് ദശാനാഥൻറെ വർഷത്തിന് വ്യത്യാസം വരുന്നതാണ്. അതിന്‌ ജന്മ ശിഷ്ടം കണക്കാക്കണം. ശുക്ര ദശ ഇരുപതു വർഷക്കാലം. അത് കഴിഞ്ഞാൽ സൂര്യ ദശ ആറ് വർഷം.ചന്ദ്ര ദശ പത്തു വർഷം. കുജ ദശ അഥവാ ചൊവ്വ ദശ ഏഴു വർഷം.ചൊവ്വ കഴിഞ്ഞാൽ രാഹു പതിനെട്ടു വർഷം.വ്യാഴം പതിനാറു വർഷം .ശനി പത്തൊൻപതു വർഷം.ബുധൻ പതിനേഴു വർഷം എന്ന ക്രമത്തിലാണ് ഭരണി നക്ഷത്രക്കാരുടെ ദശാകാലങ്ങൾ .ജന്മ ശിഷ്ടം അനുസരിച്ച് ഒരാൾക്ക് ശുക്ര ദശ പത്ത് വർഷം കിട്ടിയാൽ ശനിദശ കഴിയുമ്പോൾ എൺപത്തിയാറു വയസ് കഴിഞ്ഞിരിക്കും

തയ്യാറാക്കിയത്
സുദർശന ഗുരു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News