മാമലപ്പാട്ട്

 മാമലപ്പാട്ട്

നാടൻ പാട്ട്

മാമല നാട്ടില് പാട്ടുണ്ടേ

ആ പാട്ടിലെല്ലാംകനവുകളുണ്ടേ

പാടത്ത് പൊരിയണ വെയിലത്ത്

ചേറിൽ പുളയ്ക്കണ ചെറുമനുണ്ടേ

വീശി യെറിയണനുരികളല്ലൊം

കതിരുകൾ വിരിയണ കാലമുണ്ടെ

പറവകൾ പോകുന്ന വീഥി
യെല്ലാം

തടയാതിരിക്കുവാൻ മാർഗ്ഗമുണ്ടേ

പച്ചക്കുരുത്തോല തെയ്യമെല്ലാം

കാവുകൾ തീണ്ടി വരുന്നുണ്ടേ

നെഞ്ചിലെ പുള്ളോർ താളമെല്ലാം

പുള്ളോത്തി നീട്ടി പാടുന്നുണ്ടേ

പാതിരാ കോഴികൾ കൂവുന്നുണ്ടേ

യാമങ്ങളോരോന്നും കടപ്പതുണ്ടേ

അക്കര പൂഞ്ചോല കുയിൽനാദമുണ്ടേ

നീറും വേദന കേൾപ്പതുണ്ടേ

കാട്ടാറിലോമന ഓളമുണ്ടേ
ഓളത്തിൽ കാമിനി താളമിണ്ടേ

കരിവണ്ടു മെല്ലെ പറപ്പതുണ്ടേ

അരികത്തുനിന്നവൾ കാൺമതുണ്ടേ

വീരന്മാർ പാടണ പാട്ടുണ്ടേ
അതുകേട്ടു കാലം നമിപ്പതുണ്ടേ

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News