പാചകവാതക വില കേന്ദ്രസർക്കാർ കുറച്ചു; തീരുമാനം മന്ത്രിസഭായോ​ഗത്തിൽ

 പാചകവാതക വില കേന്ദ്രസർക്കാർ കുറച്ചു; തീരുമാനം മന്ത്രിസഭായോ​ഗത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News