വിഖ്യാത ചലച്ചിത്ര സംവിധയകൻ അടൂർ ഗോപാലകൃഷ്ണൻ മലയാളത്തിന്റെ അഭിമാനം

 വിഖ്യാത ചലച്ചിത്ര സംവിധയകൻ അടൂർ ഗോപാലകൃഷ്ണൻ മലയാളത്തിന്റെ അഭിമാനം


പതിനേഴ് ദേശിയ അവാർഡ് നേടിയ വിഖ്യാത ചലച്ചിത്ര സംവിധയകാൻ
അടൂർ ഗോപാലകൃഷ്ണൻ കേരളത്തിന്റെ അഭിമാനം തന്നെയാണ് .
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അദ്ദേഹത്തിന്റെ
സിനിമകൾ സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകളും വാരികൂട്ടിയിട്ടുണ്ട് .
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്
അടൂരിന്റെ ചലച്ചിത്രങ്ങൾ
സ്വയംവരം (1972) – (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) – കഥ, തിരക്കഥ, സംവിധാനം
എലിപ്പത്തായം (1981) – കഥ, തിരക്കഥ, സംവിധാനം
മുഖാമുഖം (1984) – കഥ, തിരക്കഥ, സംവിധാനം
അനന്തരം (1987‌‌) – കഥ, തിരക്കഥ, സംവിധാനം
മതിലുകൾ (1989) – തിരക്കഥ, സംവിധാനം
വിധേയൻ (1993) – തിരക്കഥ, സംവിധാനം
കഥാപുരുഷൻ (1995) – കഥ, തിരക്കഥ, സംവിധാനം
നിഴൽക്കുത്ത് (2003) – കഥ, തിരക്കഥ, സംവിധാനം
നാല്‌ പെണ്ണുങ്ങൾ (2007) – തിരക്കഥ, സംവിധാനം
ഒരു പെണ്ണും രണ്ടാണും (2008) – തിരക്കഥ, സംവിധാനം
പിന്നെയും (2016) – തിരക്കഥ, സംവിധാനം

പുരസ്കാരങ്ങൾ

പത്മശ്രീ പുരസ്കാരം
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം – 2004[4]
മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
ജെ.സി ഡാനിയേൽ പുരസ്‌കാരം(2016).
ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ – സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു[5]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.
അടൂരിന്റെ ഗ്രന്ഥങ്ങൾ
സിനിമയുടെ ലോകം –
സിനിമാനുഭവം –
സിനിമ, സാഹിത്യം, ജീവിതം –
പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ
കൊടിയേറ്റം –
എലിപ്പത്തായം –
മുഖാമുഖം –
മതിലുകൾ –
വിധേയൻ –
കഥാപുരുഷൻ –
നിഴൽക്കുത്ത് –
അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും
ദി ലൈറ്റ്
എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
ദ് മിത്ത് (1967)
എ ഡേ അറ്റ് കോവളം
എ മിഷൻ ഓഫ് ലൗ
ആന്റ് മാൻ ക്രിയേറ്റഡ് (1968)
മൺതരികൾ
ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
മോഹിനിയാട്ടം
പ്രതിസന്ധി
ഗംഗ
കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി[6]
ഗുരു ചെങ്ങന്നൂർ
ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969)
പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
യക്ഷഗാനം (1979)
ദ് ചോള ഹെറിറ്റേജ് (1980)
കൃഷ്ണനാട്ടം (1982)
റോമാൻസ് ഓഫ് റബ്ബർ
ഇടുക്കി
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
കൂടിയാട്ടം
കലാമണ്ഡലം രാമൻകുട്ടിനായർ
സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News