ഇന്ത്യയ്ക്ക് കനത്ത പരാജയം

സെഞ്ചുറിയൻ:
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 34.1 ഓവറിൽ 131 ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 408 റണ്ണെടുത്തു.ടെസ്റ്റ് ക്രിക്കറ്റ് ചരിതത്തിൽ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. പേസർമാരുടെ പറുദീസയായ സെഞ്ചൂറിയനിൽ ഇന്ത്യയുടെ രണ്ടാം ഇന്നി ങ്‌സ് നിലംതൊട്ടില്ല. 76 റണ്ണെടുത്ത വിരാട് കോഹ്‌ലി ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പുറത്തായി. നാല് വിക്കറ്റുമായി നൻഡ്രെ ബർഗെർ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ നയിച്ചു. മൂന്നാം ദിനം നാലിന് 256 റണ്ണെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക് തുടക്കം മുതൽ മിന്നിത്തിളങ്ങി. 185 റണ്ണെടുത്ത ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ ഡീൻ എൽഗറാണ് മാൻ ഓഫ് ദി മാച്ച്.