ഇറ്റാലിയൻ മാധ്യമപ്രവർത്തകയെ ഇറാൻ തടവിലാക്കി

റോം:

         ഇറ്റലിയിൽ നിന്നുള്ള മാധ്യമപ്രവർത്തകയെ കസ്റ്റഡിയിലെടുത്ത് ഇറാൻ.ഇറ്റാലിയൻ പത്രമായ ഇൽ ഫോഗ്ലിയോയിൽ പ്രവർത്തിക്കുന്ന സിസിലയസാലയെയാണ് 19 ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും കസ്റ്റഡിയിലെടുത്തത്.കുപ്രസിദ്ധമായ ഇവിൻ ജയിലിലാണ് സാലയുള്ളത്. 2018 ൽ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ജയിലാണിതു്. മോചനത്തിനായി ശ്രമം ആരംഭിച്ചതായി ഇറാനിലെ ഇറ്റാലിയൻ എംബസി അറിയിച്ചു. അംബാസിഡർ പൗല അമാഡെ ജയിൽ സന്ദർശിച്ചു. സാലയെ ബന്ധുക്കളെ ഫോൺ ചെയ്യാൻ രണ്ടു തവണ അനുവദിച്ചതായി ഇറാൻ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News