കമലാ ഹാരിസ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി

വാഷിങ്ടൺ:
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വീണ്ടും മത്സരിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ജനകീയ പിന്തുണയോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ കഠിന പരിശ്രമം നടത്തുമെന്നും അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു. ബൈഡൻ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് ബെറാക്ക് ഒബാമയും ഭാര്യ മിഷേലും അടക്കമുള്ള പ്രമുഖരും കമലയെ പിന്തുണച്ചിട്ടുണ്ട്. റിപ്പബ്ളിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡൻറുമായ ഡോണാൾഡ് ട്രംപിന്റെ വിജയസാധ്യത കമലാ ഹാരിസിന്റെ വരവോടെ ഇടിഞ്ഞതായാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്.