കലവറ നിറയ്ക്കാൻ കുട്ടികൾ
തിരുവനന്തപുരം:
കലോത്സവത്തിൽ ഭക്ഷണമൊരുക്കുന്നതിന് കലവറ നിറയ്ക്കലിനുള്ള സാധനങ്ങൾ 30 നും 31 നും കുട്ടികളിൽ നിന്ന് ശേഖരിക്കും. 30 ന് രാവിലെ 12.30 ന് കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻ കുട്ടി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജനുവരി ഒന്നിന് 12 ബിആർസി കളിലും എംഎൽഎമാർ കുട്ടികളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ഏറ്റുവാങ്ങും.രണ്ടിന് വൈകിട്ട് മന്ത്രി ജി ആർ അനിൽ പുത്തരിക്കണ്ടം മൈതാനത്ത് കലവറ നിറയ്ക്കലിനുള്ള സാധനങ്ങൾ ഏറ്റുവാങ്ങും. നാൽപ്പതോളം ഭക്ഷണസാധനങ്ങളാണ് ഇത്തരത്തിൽ സമാഹരിക്കുക. കൂടാതെ വിവിധ സ്പോൺസർമാരും കലവറയിലേക്ക് സാധനങ്ങൾ സംഭാവന നൽകും.