കേന്ദ്ര സംഗീത അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി:
2022, 2023 വർഷങ്ങളിലെ കേന്ദ്ര സംഗീത അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീതം, നൃത്തം, നാടകം, പരമ്പരാഗത / നാടോടി / ആ ദിവാസി സംഗീതം, പാവകളി തുടങ്ങിയ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ 92 കലാകാരൻമാർ പുരസ്കാരങ്ങൾക്ക് അർഹരായി. ബാലസുബ്രഹ്മണ്യൻ, കലാവിജയൻ, മാർഗി മധു ചാക്യാർ, കെ വിശ്വനാഥ പുലവർ തുടങ്ങിയവർ 2022 ലെ സംഗീതനാടക അക്കാദമി പുസ്കാരങ്ങൾ നേടി. മാർഗി വിജയകുമാരൻ, പല്ലവി കൃഷ്ണൻ, പി കെ കുഞ്ഞിരാമൻ, വേണു ജി തുടങ്ങിയവർ 2023 ലെ പുരസ്കാരങ്ങൾക്ക് അർഹത നേടി.കൂടാതെ ഉസ്താദ് ബിസ്മില്ലാഖാന്റെ പേരിലുള്ള 2022 ലെ യുവ പുരസ്കാരം അക്ഷര എം ദാസ്, അപർണ നങ്ങ്യാർ എന്നിവർക്കും 2023 ലെ യുവ പുരസ്കാരം കലാമണ്ഡലം വിപിൻ, വിദ്യാമോൾ പ്രദീപ് എന്നിവരും അർഹരായി.