എല്ലാ കണ്ണുകളും കോഹ്ലിയിൽ
ബാർബഡോസ്:
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ എല്ലാ കണ്ണുകളും വിരാട് കോഹ്ലിയിലാണ്. മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ മുൻക്യാപ്റ്റന്റെ മികച്ച പ്രകടനത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കോഹ്ലി തിളങ്ങുമെന്ന പ്രതീക്ഷയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും പങ്കു വച്ചത്. 35 വയസ്സുള്ള കോഹ്ലിയും മുപ്പത്തേഴുകാരനായ രോഹിതും ഇനിയൊരു ലോകകപ്പിനുണ്ടാകില്ല. കോഹ്ലി ഏഴു കളിയിൽ നേടിയത് 75 റണ്ണാണ്.ശരാശരി 10.71 മാത്രം. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയാണ് ലോകകപ്പിനെത്തിയതെങ്കിലും നിരാശ മാത്രമാണ് ഫലം. സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരുടേയും പ്രകടനം ആരാധകർ കാത്തിരിക്കുന്നു.