ജൂലൈ മുതൽ മൊബൈൽ ഫോൺ നിരക്ക് വർധിക്കും

കൊച്ചി:
വൻനിരക്ക് വർധനയുമായി മൊബൈൽ ഫോൺ സേവനദാതാക്കൾ.10 മുതൽ 25 ശതമാനം വരെയാണ് വർധന. റിലയൻസ്, ജിയോ, ഭാരതി എയർടെൽ നിരക്ക് വർധന പ്രഖ്യാപിച്ചു. വോഡഫോണും ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചിട്ടില്ല. ജിയോയാണ് വർധനയ്ക്ക് തുടക്കമിട്ടത്. 155 മുതൽ 399 രൂപയുക്കു വരെ ലഭ്യമായ മാസ പ്ലാനുകൾക്ക് 189 മുതൽ 449രൂപ വരെയാകും. സംസാര സമയമോ, ഡാറ്റയോ വർധിപ്പിച്ചിട്ടില്ല. 1559 രൂപയുടെ വാർഷിക പ്ലാൻ നിരക്ക് 1899 രൂപയാകും. 5 ജി സേവനത്തിന് മുടക്കിയ വൻനിക്ഷേപം ഉയോക്താക്കളിൽ നിന്ന് തിരിച്ചു പിടിക്കുയാണ് ലക്ഷ്യം.