പ്രീമിയർ ലീഗിൽ ആദ്യ ജയം യുപിയ്ക്ക്

ബംഗളുരു:
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ യുപി വാരിയേഴ്സ് ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ഈ കളിയിൽ യുപി യുടെ ആദ്യ ജയവും മുംബൈയുടെ ആദ്യ തോൽവിയുമായി. സ്കോർ: മുംബെ161/6, യുപി163/3(163). ഓപ്പണർമാരായ കിരൺ നവഗിരി, അലിസ ഹീലി സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടതു്. ദീപ്തി ശർമയും, ഗ്രേസ് ഹാരിസും ലക്ഷ്യം നേടി. മുംബൈയ്ക്കായി ഹെയ്ലി മാത്യൂസ് 55 റണ്ണെടുത്തു. മലയാളി ബാറ്റർ എസ് സജന രണ്ട് പന്തിൽ നാല് റണ്ണെടുത്ത് പുറത്തായി.