പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ

ന്യൂഡൽഹി:
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പൗരത്വദേദഗതിനിയമം നടപ്പാക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം ആരംഭിച്ചു. 2019 ൽ നിയമം പാസാക്കിയെങ്കിലും . ഇതിന് ആവശ്യമായ ചട്ടങ്ങൾക്ക് രൂപം നൽകുന്നതു് നീട്ടുകയായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയ മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് നിയമഭേദഗതിയെന്ന് സർക്കാർ അവകാശപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ അസം, ബംഗാൾ അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് ഈ നിയമം കൂടുതൽ ബാധകമാകുന്നത്.