മന്നം ജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

ചങ്ങനാശേരി:
148-ാം മന്നം ജയന്തി ആഘോഷം ജനവരി 1,2 തീയതികളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും.ഒന്നിന് രാവിലെ ഭക്താഗാനാലാപം, ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് എൻഎസ്എസ് ബോയിസ് ഹൈസ്കൂൾ മൈതാനിയിലെ വേദിയിൽ അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സംസാരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷനാകും.വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി ഒമ്പതിന് മേജർ സെറ്റ് കഥകളി.രണ്ടാം തീയതി മന്നം ജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.