മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട :ഇ. ശ്രീധരൻ

മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി മെട്രോമാൻ ഇ. ശ്രീധരൻ. വയനാട്ടിലെ ഉരുൾപൊട്ടലിനുശേഷം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയം വീണ്ടും ചർച്ചാവിഷയമായി മാറിയിരുന്നു. ബുധനാഴ്ച കോഴിക്കോട് നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ, തമിഴ്‌നാടിന് വെള്ളം നൽകുന്നതിന് റിസർവോയറിൽ നിന്ന് പുറത്തേക്ക് തുരങ്കം നിർമ്മിക്കണമെന്ന് ശ്രീധരൻ നിർദ്ദേശിച്ചു.
അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം മുറവിളി തുടരുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്‌നാട് സുപ്രീം കോടതിയിൽ മറിച്ചുള്ള വാദവുമായി രംഗത്തുണ്ട്.. ജലസേചന ആവശ്യങ്ങൾക്കായി തമിഴ്‌നാട് ആശ്രയിക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിനെയാണ്.