യുഎസിൽ തെരഞ്ഞെടുപ്പിന് ഒരാഴ്ച
വാഷിങ്ടൺ:
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ബാക്കി നിൽക്കെ, ഇരുപക്ഷവും അവസാനഘട്ട പ്രചാരണത്തിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും, റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുന്നു. ജോ ബൈഡൻ മാറി കമല ഹാരിസ് ഡെമോക്രാകിക് സ്ഥാനാർഥിയായതു മുതൽ തുടരുന്ന വിദ്വേഷ, വംശീയ അധിക്ഷേപങ്ങൾക്ക് തീവ്രത കൂട്ടിയിരിക്കുകയാണ് ട്രംപ്. ഞായറാഴ്ച മാഡിസൺ സ്ക്വയർ ഗാർഡനിൽ നടത്തിയ പ്രചാരണത്തിലടക്കം അധിക്ഷേപം തുടർന്നു. അരിസോണ, ജോർജിയ, മിഷിഗൻ, നൊവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.