രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു

ചെന്നൈ:
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 7.30 നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ശാന്തൻ ചികിത്സയിലായിരുന്നു. കോടതി വിട്ടയച്ച ഏഴുപ്രതികളിൽ ഒരാളായ ശാന്തൻ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. ശ്രീലങ്കയിലേക്ക് പോകാൻ കോടതിയും സർക്കാരും അനുമതി നൽകിയിരുന്നു. 20 വർഷത്തെജയിൽവാസത്തിനുശേഷം 2022 ലാണ് ശാന്തൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്. മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും.