ജൂൺ ഒന്ന് മുതൽ മഴ കുറയും

ഒരാഴ്ചത്തെ പേമാരിക്കൊടുവിൽ മാനം തെളിയുമെന്ന പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് മുതൽ മഴ കുറയുമെന്നും എന്നാല്‍ പലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ. ഗോപാൽ ഇ ടിവി ഭാരതിനോട് പറഞ്ഞു.
ശനിയാഴ്‌ച (മെയ് 31) കേരളത്തിൽ മുഴുവൻ യെല്ലോ അലർട്ട് മാത്രമാണ് ഉള്ളത്. ജൂൺ ഒന്നുമുതൽ കണ്ണൂർ, കാസർകോട് ഒഴികെ ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല. ജൂൺ ഒന്നിന് കാസർകോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലെർട്ട് മുന്നറിയിപ്പുണ്ട്. അതേസമയം, നാളെ കൂടി കേരളത്തിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയിരുന്നു. ഇത് കാലവർഷ കാറ്റ് സജീവമാക്കിയിട്ടുണ്ട് .ഇതിന്‍റെ ഫലമായാണ് ഇന്ന് കേരളത്തിൽ പരക്കെ മഴ ലഭിച്ചത്. നാളെയും ഇത് തുടരും.