ഇമാൻ അൽ മസ്റി നാല് കുഞ്ഞുങ്ങളുടെ അമ്മ

ഗാസ സിറ്റി:
സുരക്ഷിതയിടം തേടി ആറു മാസം ഗർഭിണിയായ ഇമാൻ നടന്നത് അഞ്ചു കിലോമീറ്റർ ദൂരം. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ മിസൈലുകൾ മരണം വിതയ്ക്കുന്നതിനിടെയായിരുന്നു ഇമാന്റെ പലായനം. ഡിസംബർ 18 ന് സെയ്റത്ത് അഭയാർഥി ക്യാമ്പിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മാസം തികയുംമുമ്പ് അവർ നാല് കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. മറ്റ് രോഗികൾക്ക് ഇടം നൽകാൻ നവജാത ശിശുക്കളോടൊപ്പം ആശുപത്രി വിടാൻ അധികൃതർ ഇമാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ നിസ്സഹായനാണെന്ന് ഇമാന്റെ ഭർത്താവായ അമർ അൽ മസ്റി പറയുന്നു.

