പുതുവർഷത്തിൽ പൊലീസിന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം:
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രത്യേക പരിപാടികൾക്ക് സുരക്ഷയൊരുക്കാൻ പൊലീസ് സന്നാഹം. ഇതിന്റെ ഭാഗമായി വേദികൾ, പൊതുസ്ഥലങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്ഥിരംപ്രതികളേയും സ്ഥലങ്ങളേയും കേന്ദ്രീകരിച്ച് പരിശോധന നടത്തും. മദ്യപിച്ചും അശ്രദ്ധവുമായുള്ള വാഹനമോടിക്കലും പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങും അഭ്യാസപ്രകടനങ്ങളും കർശനമായി തടയും. ഡിജെ പാർട്ടിക്ക് പൊലീസിൽ നിന്ന് അനുമതി വാങ്ങാത്ത ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും നോട്ടീസ് നൽകും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയുടെ ഇരുവശം വഴിയുള്ള പ്രവേശനം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

