വാഗ്നർ അട്ടിമറിക്കെതിരായ നടപടികളിൽ പിന്തുണ‘; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


വാഗ്നർ അട്ടിമറിക്കെതിരായ നടപടികളിൽ പിന്തുണ
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിൻ വിഷയവും മോസ്കോയിലേക്കുള്ള വാഗ്നർ സായുധ കൂലിപട്ടാളം നടത്തിയ അട്ടിമറി ശ്രമവും റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളും ചർച്ച ചെയ്തുവെന്ന് ക്രിംലിൻ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച വാഗ്നർ കൂലിപ്പട്ടാളത്തിനെതിരെ സ്വീകരിച്ച നിർണായക നടപടികളെ മോദി പിന്തുണച്ചതായും ക്രെംലിൻ പറഞ്ഞു. ‘ജൂൺ 24ന് റഷ്യയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കുമായി റഷ്യൻ ഭരണകൂടം കൈക്കൊണ്ട നിർണായക നടപടികളിൽ നരേന്ദ്ര മോദി പിന്തുണ അറിയിച്ചു.‘ റഷ്യ വ്യക്തമാക്കി.