ശിവഗിരി തീർഥാടനം തുടങ്ങി
ശിവഗിരി:
91-ാമത് ശിവഗിരി തീർഥാടനം ശനിയാഴ്ച മുതൽ തുടക്കമാകും. രാവിലെ 7.30 ന് ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ പതാക ഉയർത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, രമേശ് ചെന്നിത്തല എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.ഉച്ചയ്ക്ക് രണ്ടു മണിക്ക് സാങ്കേതികശാസ്ത്ര സമ്മേളനം ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴു മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ താരം ദേവൻ നിർവഹിക്കും. സമാപന ദിവസമായ ജനുവരി ഒന്നിന് രാവിലെ മഹാസമാധി മന്ദിരത്തിലേക്ക് 108 പുഷ്പകലശങ്ങളുടെ പ്രയാണം നടക്കും.സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.മുന്നു ദിവസങ്ങളിലായി ഒമ്പത് സമ്മേളനങ്ങൾ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കും.