ഇറാൻ തെരഞ്ഞെടുപ്പിലേക്ക്

തെഹ്റാൻ:
തീവ്ര യാഥാസ്തിതികരും പരിഷ്ക്കരണവാദികളും തമ്മിൽ ശക്തമായ മത്സരം നടന്ന ഇറാൻ രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്. സ്ഥാനാർഥികളിൽ ആരും 50 ശതമാനത്തിലേറെ വോട്ട് നേടാനാകാത്ത സാഹചര്യത്തിലാണിത്. ഒന്നാംവട്ട വോട്ടെടുപ്പിന്റെ അന്തിമഫലപ്രഖ്യാപനം ഞായറാഴ്ചയാണ്. രാജ്യത്ത് 6.01കോടി പേർക്ക് വോട്ടവകാശമുണ്ടായിരുന്നെങ്കിലും 40 ശതമാനംപേർ മാത്രമാണ് വോട്ട് ചെയ്തത്. മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മരിച്ചതിനെത്തുടർന്നാണ് 2025 ൽ നടത്തേണ്ട തെരഞ്ഞെടുപ്പ് നേരത്തേയാക്കിയത്.