എഗ്മൂർ -നാഗർകോവിൽ വന്ദേഭാരതിന് പച്ചക്കൊടി

തിരുവനന്തപുരം:
എഗ്മൂർ – നാഗർകോവിൽ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് സ്‌പെഷ്യൽ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ആഴ്ചയിൽ ആറു ദിവസവും സർവീസുണ്ടാകും. ബുധനാഴ്ച നന്ന ട്രയൽ റണ്ണിൽ രാവിലെ 5.30 ന് എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ പകൽ 1.50 ന് നാഗർകോവിൽ എത്തി. ഇവിടെ നിന്ന് പകൽ 2.20 ന് പുറപ്പെട്ട ട്രെയിൻ രാത്രി 11.15 ന് എഗ്മൂറിൽ എത്തി. തിരുവനന്തപുരം ഡിവിഷന് മൂന്നാമത് വന്ദേ ഭാരതിന്റെ കാര്യം തീരുമാനമായില്ല.