കേരളം ഫൈനലിൽ
ഹൈദരാബാദ്:
അതിവേഗക്കളിയിലൂടെ കളം പിടിക്കാൻ വന്ന മണിപ്പൂരിനെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക്കിന്റെ ബലത്തിൽ 5-1നാണ് മണിപ്പൂരിനെ സെമിയിൽ തകർത്തത്. നസീബ് റഹ്മാനും, മുഹമ്മദ് അജ്സലും പട്ടിക തികച്ചു. മണിപ്പൂരിന്റെ മറുപടി ഷുങ് ജിങ് തായ് റഗൂയിയുടെ പെനാൽറ്റി ഗോളിൽ അവസാനിച്ചു. നാളെ രാത്രി 7.30 ന് നടക്കുന്ന ഫൈനലിൽ കരുത്തരായ ബംഗാളണ് എതിരാളി. തുടക്കം മുതൽ മികച്ച കളിയുമായി മുന്നേറിയ കേരളം 22-ാം മിനിറ്റിൽ മുന്നിലെത്തി. ഗോൾ 5-1ന് മണിപ്പൂരിനെ തളച്ചു. സർവീസസിനെ 4-2 നാണ് ബംഗാൾ തോൽപ്പിച്ച് ഫൈനലിലെത്തിയത്.