കൊനേരു ഹംപി ലോക വനിതാ റാപിഡ് ചാമ്പ്യൻ
ന്യൂയോർക്ക്:
ഡി ഗുകേഷിനു പിന്നാലെ ഇന്ത്യയിൽ നിന്ന് ഒരു ലോക ചെസ് ചാമ്പ്യൻ കൂടി. ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപ്പിഡ്. മുപ്പത്തേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിതു്. 2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ്ങ് ലിറനെ തോൽപിച്ചു. കൗമാരതാരം ഡി ഗു കേഷ് ലോക ചെസ് ചാംമ്പ്യനായി ആഴ്ചകൾക്കകം ഹംപിയിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാനായതു് ഇന്ത്യൻ ചെസിന് അഭിമാനമായി. ഓപ്പൺ വിഭാഗത്തിൽ റഷ്യയുടെ പതിനെട്ടുകാരൻ വോളോദർ മുർസിനാണ് ജേതാവ്.