ചാമ്പായ് സോറൻ ബിജെപിയിൽ ചേർന്നു.

ജാർഖണ്ഡിലെ പട്ടികവർഗ സമുദായത്തെ ആകർഷിക്കാനുള്ള കാവി ക്യാമ്പിൻ്റെ ശ്രമങ്ങൾക്ക് ഊർജം പകർന്നുക്കൊണ്ട് മുൻ മുഖ്യമന്ത്രിയും JMM നേതാവുമായ ചാമ്പായ് സോറൻ ബിജെപിയിൽ ചേർന്നു.

തയ്യാറാക്കിയത്: ഭരത് കൈപ്പാറേടൻ

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും JMM നേതാവുമായ ചമ്പായി സോറൻ അൽപ്പം മുമ്പ് അനുയായികളോടൊപ്പം ബിജെപിയിൽ ചേർന്നു.

ജെഎംഎമ്മിൻ്റെ പ്രവർത്തന ശൈലിയും നയങ്ങളും മൂലമാണ് വർഷങ്ങളോളം സേവിച്ച പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ താൻ നിർബന്ധിതനായതെന്ന് ആരോപിച്ചാണ് ഇന്നലെ ചമ്പായി JMM -ൽ നിന്നു രാജിവച്ചത്.
എംഎൽഎ സ്ഥാനവും ജാർഖണ്ഡ് മന്ത്രിസഭാംഗത്വവും ഒഴിയുന്നതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

BJP യിൽ നിന്നുകൊണ്ട് ജാർഖണ്ഡിലെ ആദിവാസികൾ, ദളിതർ, പിന്നാക്കക്കാർ, സാധാരണക്കാർ എന്നിവർക്കായി താൻ പോരാട്ടം തുടരുമെന്ന് ചാമ്പായി പറഞ്ഞു.

തനിക്ക് JMM തൻ്റെ കുടുംബം പോലെയായിരുന്നു . ആ പാർട്ടിയിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

വളരെ വേദനയോടെയാണ് ഈ തീരുമാനം എടുക്കാൻ താൻ നിർബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു.

JMM അതിൻ്റെ തത്വത്തിൽ നിന്ന് വ്യതിചലിച്ചുവെന്നതിൽ തനിക്ക് വലിയ വേദനയുണ്ടെന്ന് ഇന്നലെ സമർപ്പിച്ച രാജിക്കത്തിൽ അദ്ദേഹം ആരോപിച്ചിരുന്നു.

പാർട്ടി അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം സ്ഥാനം രാജിവെക്കുകയും ഫെബ്രുവരി 2 ന് തൻ്റെ വിശ്വസ്തനായ ചമ്പൈയിനെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പക്ഷേ ജൂലൈയിൽ ഹേമന്തിന് ജാമ്യം ലഭിച്ചപ്പോൾ സംസ്ഥാന ഭരണം ഹേമന്തിനു തിരികെ നൽകാൻ ചാമ്പയ് നിർബന്ധിതനായി. അന്നു മുതൽ ചമ്പായ് അസ്വസ്ഥനായിരുന്നു. BJP അതു കൃത്യമായി മുതലാക്കി എന്നു പറയുന്നതാവും കൂടുതൽ ശരി.

തൻ്റെ വേദന പ്രകടിപ്പിക്കാൻ പാർട്ടിയിൽ ഒരുവേദിയും ഇല്ലെന്നു കഴിഞ്ഞ ആഴ്ച പത്രസമ്മേളനത്തിൽ ചമ്പൈ വിലപിച്ചിരുന്നു.
തൊട്ടുപിന്നാലെ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ചർച്ച നടത്തിയ ചമ്പായ് കാവി പാർട്ടിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു.

ബിജെപിയിൽ ചേരാനുള്ള തൻ്റെ തീരുമാനം ജാർഖണ്ഡിൻ്റെ താൽപ്പര്യം മുൻനിർത്തിയാണെന്ന് അംഗത്വം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം റാഞ്ചിയിൽ പറഞ്ഞു.

അതേസമയം, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ചമ്പായി സോറൻ്റെ സ്വകാര്യതകൾ പകർത്താൻ ശ്രമിച്ചെന്ന് ചടങ്ങിൽ പങ്കെടുത്ത
ബിജെപിയുടെ ജാർഖണ്ഡ് ഘടകത്തിൻ്റെ ചുമതലയുള്ള അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.

“ഞാനും ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്, നമ്മുടെ രാജ്യത്തെ ഏതെങ്കിലും ഒരു മുഖ്യമന്ത്രി സ്വന്തം മന്ത്രിമാരുടെ സ്വകാര്യത ചോർത്താൻ ശ്രമിക്കുമോ?, പക്ഷേ ഹേമന്ത് സോറൻ അത് ചെയ്തു.

ചാരപ്പണി നടത്തിയതിന് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ചെമ്പയ്ക്കു സുരക്ഷ ഒരുക്കാനാണ് അവരെ അയച്ചതെന്നാണ് ഹേമന്ത് സോറൻ പറയുന്നത്.

അങ്ങനെയാണെങ്കിൽ, എന്തുകൊണ്ട് അവർക്ക് അതിനുള്ള ആയുധങ്ങൾ നൽകിയില്ല ? ” ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.

‘ചമ്പൈ സോറനെ ജാർഖണ്ഡ് പോലീസ് കഴിഞ്ഞ ആറ് മാസമായി രഹസ്യമായി നിരീക്ഷിക്കുകയായിരുന്നുവെന്ന് ഹേമന്ത് ശർമ്മ ആരോപിച്ചു.

ജാർഖണ്ഡ് മുഖ്യമന്ത്രിക്കു ഞാൻ മുന്നറിയിപ്പ് നൽകുന്നു, രണ്ട് മാസത്തിന് ശേഷം ഇതിന് ഞങ്ങൾ ഉചിതമായ മറുപടി നൽകും” ശർമ്മ പറഞ്ഞു.

ചമ്പായി സോറന് ബിജെപിയിൽ അംഗത്വം നൽകിയ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു ഗേമന്ത ശർമ്മ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News