പാരാലിമ്പിക്സിന് പാരീസിൽ തുടക്കം
പാരീസ്:
പാരീസിൽ നടക്കുന്ന അഗ പരിമിതരുടെ വിശ്വകായി കോത്സവമായ പാരാലിമ്പിക്സിന് തുടക്കമായി. ഇന്ത്യയുടെ സുവർണപ്രതീക്ഷയാണ് കൈകളില്ലാത്ത അമ്പെയ്ത്തുകാരി ശീതൽ ദേവി.ജമ്മു കാശ്മീരിലെ കിഷ്തവാർ ജില്ലയിലെ ലോയിധർ ഗ്രാമത്തിലാണ് ശീതളിന്റെ ജനനം. മാൻസിങ് – ശക്തിദേവി ദമ്പതികൾക്ക് ജനിച്ച കുട്ടിക്ക് ജന്മനാ കൈകളുണ്ടായിരുന്നില്ല.അമ്പെയ്ത്തിൽ എത്തിയിട്ട് രണ്ടു വർഷമായിട്ടേയുള്ളു. കോച്ച് കുൽദീപ് വേദ്വാനാണ് എല്ലാ പിന്തുണയും നൽകുന്നത്.കസേരയിലിരുന്നാണ് അമ്പെയ്ത്ത്.ഇന്ത്യയുടെ 84 അംഗ സംഘം 12 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 167 രാജ്യങ്ങളിലെ 4400 അത്‌ലറ്റുകൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കുന്നു. മുമ്പ് ടോക്യോയിൽ നടന്ന അവസാന ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചു സ്വർണമടക്കം 19 മെഡലുണ്ടായിരുന്നു.
matter