പുതിയ ഗവർണർ വ്യാഴാഴ്ചയെത്തും
തിരുവനന്തപുരം:
സംസ്ഥാന ഗവർണർ പദവി ഒഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽ നിന്ന് മടങ്ങി. രാജ്ഭവനിൽ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങിയാണ് യാത്രയായതു്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കലക്ടർ അനുകുമാരിയും രാജ്ഭവനിലെത്തി. ബീഹാർ ഗവർണറായാണ് ആരിഫ് മൊഹമ്മദ് ഖാന്റെ മാറ്റം. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ആരിഫ് മൊഹമ്മദ്ഖാൻ പറഞ്ഞു. സർവകലാശാല വിഷയത്തിലൊഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പേട്ടയിൽവച്ച് എസ്എഫ് ഐ പ്രവർത്തകർ അദ്ദേഹത്തിന് ടാറ്റാ നൽകി പ്രതിഷേധ മറിയിച്ചു