അഞ്ചുലക്ഷംപേർ ഗാസയിൽ തിരിച്ചെത്തി
ഗാസ സിറ്റി:
വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച നാലുപേർ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ഇതിൽപ്പെടും. മൂന്ന് ദിവസത്തിനിടെ അഞ്ചു ലക്ഷത്തിലേറെപ്പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 59 മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47,417 ആയി.