1.ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നതും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളതുമായ തത്തുല്യ തസ്തികയില ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സർവ്വീസ് റൂൾ പ്രകാരം നിശ്ചിത മാതൃകയിലെ അപേക്ഷ എൻ ഒ സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം -14 വിലാസത്തിൽ സെപ്റ്റംബർ 20 വൈകിട്ട് 5 മണിയ്ക്കകം സമർപ്പിക്കണം.
ഫോൺ: 0471-2336369 / 0471-2327369.
2.ഡെപ്യൂട്ടേഷൻ ഒഴിവ്
ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിൽ ഒരു എൽ.ഡി.ക്ലർക്കിന്റെ (ശമ്പള സ്‌കെയിൽ – 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന സെപ്റ്റംബർ 18-നോ അതിന് മുൻപോ കിട്ടത്തക്കവിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2553540.