ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ

നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനിടെയാണ് റഷ്യആണവ മിസൈലുകൾ പരീക്ഷിച്ച്
മോസ്കോ:
ഉക്രയ്നുമായി യുദ്ധം മുറുകുന്നതിനിടെ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണം നടത്തിയതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനിടെയാണിതു്.പ്രസിഡന്റ് വ്‌ലാളി മർ പുടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണമെന്നാണ് വിവരം. ഭീഷണിയും ശത്രുക്കളും ഏറി വരുന്നതിനാൽ എന്തിനും തയ്യാറായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പുടിൻ പ്രതികരിച്ചു.